2012 സെപ്റ്റംബർ 13, വ്യാഴാഴ്‌ച

സ്വബ്റാ – ശാത്തില്ലാ കൂട്ടക്കുരുതിക്ക് മുപ്പതാണ്ട്


സ്വബ്റാ ശാത്തില്ലാ കൂട്ടക്കുരുതിക്ക് മുപ്പതാണ്ട് 

-സദക്കത്തുല്ല വടകര


അതെ, സ്വബ്റാ ശാത്തില്ലാ കൂട്ടക്കുരുതിക്ക് ജൂണ്‍ പതിനഞ്ചിന്നു മുപ്പതാണ്ടു തികഞ്ഞിരിക്കുന്നു. ഹോളോകോസ്റ്റ് എന്നകെട്ടുകഥയുടെ പേരില്‍ സാമ്രാജ്യത്വവും യൂറോപ്യന്‍ യൂണിയനും ലോകത്തിന്‍റെ മുക്കുമൂലകളില്‍ സ്വന്തം നാടില്ലാതെ അലയുകയായിരുന്ന ജൂതന്‍മാരെ ഫലസ്തീന്‍ മണ്ണില്‍ കുടിയിരുത്തിയ ശേഷം തദ്ദേശീയരെ അയല്‍ നാടുകളിലേക്ക് ഓടിക്കുകയായിരുന്നുവെന്നാണെല്ലോ ചരിത്രം. ഇങ്ങനെ സര്‍വ്വതും നഷ്ടപ്പെട്ട് പ്രാണരക്ഷാര്‍ത്ഥം അഭയം തേടിയത് ഈജിപ്ത്, സിറിയ, ലബനാന്‍, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലെ അഭയാര്‍ത്ഥികാമ്പുകളിലായിരുന്നു. 

ഇസ്രായേലിന്‍റെ രൂപീകരണം മുതലിന്നുവരെ ഭീകരമായ ആക്രമണപീഡനമര്‍ദ്ദനങ്ങളുടെ നിണമണിഞ്ഞ ചരിത്രങ്ങളാണ് ഫലസ്തീന്‍ജനതക്ക് എന്നും കുറിച്ചുവെക്കാനുണ്ടായിരുന്നത്. ജനിച്ചുജീവിച്ച തങ്ങളുടെ സ്വന്തം ഭൂമിയിലേക്ക് ഇനിയെന്നെങ്കിലും തിരിച്ചുപോവാന്‍ പറ്റുമെന്ന പ്രതീക്ഷയുടെ അവസാനത്തെ തരിപോലും ബാക്കിയില്ലാതെ അഭയാര്‍ത്ഥികാമ്പുകളില്‍ നിസ്സഹായതയുടെ ദൈന്യതപേറി ജീവിക്കുന്ന അവര്‍ക്ക്‌ തങ്ങളനുഭവിക്കുന്ന നീതിനിഷേധത്തിന്‍റെയും മൗലികാവകാശ ധ്വംസനത്തിന്‍റെയും കയ്പേറിയ അനുഭവങ്ങളെല്ലാതെ മറ്റെന്തുണ്ട് ഓര്‍മ്മിക്കാന്‍. മില്യണ്‍കണക്കിന്നു നിരപരാധികളുടെ വിലപ്പെട്ട ജീവനുകളായിരുന്നു ഫലസ്തീനിലെ ദൈര്‍ യാസീനില്‍ വെച്ചു തുടക്കംകുറിക്കപ്പെട്ട് ഇന്നുവരെ തുടര്‍ന്നുകൊണ്ടിരിക്കുന്ന വ്യത്യസ്ത കുരുതികളില്‍ ഹോമിക്കപ്പെട്ടത്.

1982 ലെ സെപ്റ്റംബര്‍ മദ്ധ്യത്തിലെ രണ്ടു സുപ്രഭാതങ്ങള്‍. ലബനാനിലെ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ വീണ്ടുമൊരു ക്രൂരതയെ അഭിമുഖീകരിക്കേണ്ടി വന്ന ദിനങ്ങളാണവ. നായകവില്ലന്‍ ഏറിയല്‍ ഷാരോണെന്ന ഇന്നദ്ദേഹം കാന്‍സര്‍ ബാധിച്ചു ഇസ്രായേലിലെ ആശുപത്രിക്കിടയില്‍ മരിച്ചു ജീവിച്ചുകൊണ്ടിരിക്കുന്നു- രക്തക്കൊതിയന്‍. ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്ന ജാലിയന്‍വാലാബാഗിനെയോ, സ്റ്റാലിന്‍ സാഡിസത്തെയോ, മിലസോവിച്ചിന്‍റെ കൊസോവന്‍ നരഹത്യയെയോ വെല്ലുന്നതായിരുന്നു അത്. അതെ, ലബനാനിലെ ഫലസ്തീനിയന്‍ അഭയാര്‍ത്ഥി ക്യാമ്പായ സ്വബ്റാശാത്തില്ലാ കാമ്പുകളില്‍ സംഭവിച്ചതാണത്. ഇന്നതിനു മുപ്പതാണ്ടു തികഞ്ഞിരിക്കുന്നു. 

ഇസ്രായേല്‍ രാഷ്ട്രരൂപവല്‍ക്കരണത്തിന്റെ ഭാഗമായി ഫലസ്തീനില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട അറബ് ജനതയെ കുടിയിരുത്താന്‍ വേണ്ടി ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസവിഭാഗമായ United Nations Relief and Works Agency for Palestine Refugees in the Near East (UNRWA) ആണ്‌ ലാബനാന്‍ തലസ്ഥാനനഗരമായ ബൈരൂത്തിനടുത്ത്‌ ഈ അഭയാര്‍ഥിക്യാമ്പ്‌ സ്ഥാപിച്ചത്‌. പലസ്തീന്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ വേണ്ടി 1949  ല്‍ ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തിലായിരുന്നു  ഈ സംഘടനയുടെ രൂപീകരണം.  തുടക്കത്തില്‍ രണ്ടു ക്യാമ്പിലും കൂടി ഇരുപത്തയ്യായിരത്തോളം അഭയാര്‍ത്ഥികളാന്നുണ്ടായിരുന്നത്.
സ്വന്തം മക്കളുടെ മൃതദേഹങ്ങല്ക്കരികെ വിലപിക്കുന്ന സ്ത്രീ
1982 ന്റെ തുടക്കത്തില്‍ ഇസ്രായേലിന്റെ ലബനാന്‍ ആക്രമണങ്ങളെ സാധ്യമാകുന്ന രീതിയില്‍ പ്രതിരോധിക്കാന്‍ ഫലസതീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (PLO) പ്രധാനമായും ഈ കാമ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. ഇതേ വര്ഷം ജൂണ്‍ മാസത്തില്‍ ലബനാനിലെ ഇസ്രായേല്‍ അംബാസഡര്‍ ശാലോമോവ്‌ ആര്‍ഗോണ്‍ ലണ്ടനില്‍ വെച്ച് കൊല്ലപ്പെട്ടതായിരുന്നു ലബനാനില്‍ ആക്രമണം നടത്താന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചത്. ഈ അധിനിവേശത്തില്‍ ഇരുപതിനായിരം വിലപ്പെട്ട ജീവനുകളാണ്‍ ബൈറുത്തില്‍ ഹോമിക്കപ്പെട്ടത്. സെപ്തംബരിന്റെ തുടക്കത്തില്‍ അന്താരാഷ്ട്ര നിരീക്ഷണത്തില്‍ നടന്ന ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ പി എല്‍ ഓ ലബനാന്‍ വിടുമെന്ന ധാരണയിലെത്തി. അതവര്‍ അംഗീകരിച്ചുകൊണ്ട്ട് ലിബിയയിലേക്ക് പിന്‍വാങ്ങി. മറുഭാഗത്ത് വളരെ മുമ്പ്‌തന്നെ സായുധ വിഭാഗമായ ഫലാഞ്ചിസ്റ്റ്‌ ക്രൈസ്തവരുമായി ഇസ്രായേല്‍ രഹസ്യബന്ധം തുടങ്ങിയിരുന്നു. ബഷീര്‍ ഗമാഈല്‍ എന്ന ഫലാഞ്ചിസ്റ്റ്‌ നേതാവ്‌ ഏരിയല്‍ ഷാരോനുമായുണ്ടാക്കിയ രഹസ്യകരാറിന്റെ അടിസ്ഥാനത്തില്‍ ഒരു വന്‍സംഘത്തെ തന്നെ ഇസ്രായേലിലേക്കയച്ചു നിഷ്കാസനത്തിന്റെയും ഉന്‍മൂലനത്തിന്റെയും മുഴുവന്‍ പരിശീലനവും നല്‍കാന്‍ തുടങ്ങിയുമിരുന്നു. സെപ്റ്റംബര്‍ പതിന്നാലിന്നു ബഷീര്‍ ഗമാഈല്‍ സ്വന്തം കാര്യാലയത്തില്‍ ഉണ്ടായ ഒരു സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം പി എല്‍ ഓയുടെ തലയില്‍ കേട്ടിവെക്കപ്പെട്ടു. നിരപരാധികളുടെ രക്തം ഊറ്റിക്കുടിക്കാനും അഭിമാനം പിച്ചിച്ചീന്താനും ജീവനുകള്‍ നിഷ്ഠൂരം ഹോമിക്കാനും വെമ്പല്‍ കൊള്ളുകയായിരുന്ന ഏറിയല്‍ ഷാരോണിന്റെ പാറയേക്കാള്‍ കടുത്തുപോയ ക്രൂരമനസ്സിന് ശമിക്കാന്‍ നേരമുണ്ടായിരുന്നില്ല. ഇസ്രായേല്‍ പാര്‍ലമെണ്ടായ നെസറ്റിനെ നോക്കി അദ്ദേഹം ആക്രോശിച്ചു. തീവ്രവാദികള്‍ വിട്ടേച്ചുപോയ പ്രതിരോധത്തിന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതിനെതിരെ യുദ്ധം ചെയ്യാനാണ് ബെയ്റുത്തിലേക്കുള്ള ഞങ്ങളുടെ പ്രവേശനം. വല്ലവരും അവിടെ ബാക്കിയാവണമെന്നു യാതൊരുനിര്‍ബ്ബന്ധവുമില്ല.
പ്രതിരോധ മന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണ്‍, മന്ത്രിസഭയുടെ യാതൊരനുമതിയുമില്ലാതെ ലബനാനിലെ തീവ്ര ക്രൈസ്തവ വിഭാഗമായ ഫലാന്ചിസ്റ്റുകളെ ആയുധമണിയിച്ചുകൊണ്ടു ക്യാമ്പുകളെ ആക്രമിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഹിസ്ബു കതാഇബു അല്ലബനാനിയ്യ (ലബനീസ് ബ്രിഗേഡിയര്‍ ഗ്രൂപ്പ്‌) എന്നാണ് ഫലാന്ചിസത്തിന്റെ അറബി നാമം. ലബനാന്‍ ദേശീയതയും ക്രൈസ്തവജനാധിപത്യവുമാണിതിന്റെ അടിസ്ഥാനസിദ്ധാന്തം. മുസ്ലിം വിരോധം വെച്ചുപുലര്‍ത്തുന്നതും, ഫാസിസ്റ്റ് ആശയാദര്‍ശങ്ങളില്‍ പടുത്തുയര്ത്തപ്പെട്ടതുമായ ക്രൈസ്തവ സിയോണിസമെന്നു ഒറ്റവാചകത്തില്‍ ഫലാന്ചിസം വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
കൊലചെയ്യപ്പെട്ട ബാലന്മാര്‍
സെപ്റ്റംബര്‍ പതിനഞ്ചിന്നു ഇസ്രായേല്‍ സൈന്യം ക്യാമ്പ് വളഞ്ഞു. ഉള്ളില്‍ നിന്ന് പുറത്തേക്കും പുറത്തു നിന്ന് ഉള്ളിലേക്കും കയറാന്‍ സാധികാത്തവിധം ശക്തമായ ഒരു ഉപരോധമായിരുന്നു അത്. മാധ്യമങ്ങള്‍ അതിനെ വിശേഷിപ്പിച്ചത് വലയം ചെയ്യപ്പെട്ടതും സീലുവെക്കപ്പെട്ടതും(encircle and embedded) ആയ ക്യാമ്പുകള്‍ എന്നായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക്പോലും അകത്തേക്ക് കടക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല.

അടുത്ത ദിവസം സെപ്റ്റംബര്‍ പതിനഞ്ചിന്‌ വൈകുന്നേരം ഇസ്രായേല്‍ സൈന്യത്തിന്റെ പരിപൂര്‍ണ്ണ സംരക്ഷണത്തില്‍ പരിശീലനം സിദ്ധിച്ച ആയിരക്കണക്കിനു ഫലാഞ്ചിസ്റ്റ്‌ തീവ്രവാദികള്‍ ഏലിയാ ഹോബെക്കാ എന്ന ഫലാന്ചിസ്റ്റു സേനാവിന്‍റെ നിര്‍ദേശാനുസരണം തോക്കുകളും കത്തികളും കോടാലികളുമായി ക്യാമ്പുകളിലേക്ക് പ്രവേശിക്കുകയും വീടുകള്‍തോറും കയറി റെയ്ഡ്‌ നടത്തുകയും കൂട്ടക്കശാപ്പിനു തിരികൊളുത്തുകയും ചെയ്തു. ക്യാമ്പിന്റെഎല്ലാ മര്‍മ്മപ്രധാനവഴികളിലും തങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന്  ഇസ്രായേല്‍ സൈന്യം ഉറപ്പുനല്‍കി. പ്രസ്തുത ദിവസം പകല്‍ ഇസ്രായേല്‍ മിലിറ്ററി ഉദ്യോഗസ്ഥരൊക്കെയും ഫലാന്ചിസ്റ്റുനേതാക്കളുമായി സൈനിക ഓപ്പറേഷനെ കുറിച്ച ചര്‍ച്ചയിലായിരുന്നു. ആക്രമണം തുടങ്ങിയപ്പോള്‍തന്നെ കൃത്യനിര്‍വഹണത്തിന്റെ രീതിയിയും ശൈലിയും ഓരോനിമിഷത്തിലും റേഡിയോവിലൂടെ അവര്‍ക്ക് നല്‍കപ്പെട്ടുകൊണ്ടിരുന്നു. ഇസ്രായേല്‍ നിര്‍മ്മിത മിസൈലുകളും ബോംബുകളും ക്യാമ്പിലേക്ക് വര്‍ഷിക്കാന്‍ തുടങ്ങി. ഇതിന്നു സാക്ഷിയായ ഒരു ഡച്ചുകാരി നേഴ്സ് പറഞ്ഞത് ആരവമുള്ള ഒരു ഫുട്ബോള്‍ മല്‍സരം ഫ്ലഡ് ലൈറ്റില്‍ സംഘടിപ്പിച്ചതു പോലെയായിരുന്നു അത് എന്നാണ്.

വീടുകളില്‍ അഭയം തേടിയവരെയൊക്കെയും പുറത്ത്‌ വലിച്ചുകൊണ്ടുവന്ന്‌ വെടിവച്ചു. സ്ത്രീകളെ മാനഭംഗപ്പെടുത്തിയ ശേഷം ക്രൂരമായി അറുകൊലചെയ്തു. മാതാവിന്റെ  മടിയിലിരുന്നു മുലപ്പാല്‍ നുകര്‍ന്ന്കൊണ്ടിരുന്ന പിഞ്ചുപൈതങ്ങളെയും വാര്‍ധക്യത്തിന്റെ അവശതകള്‍ പേറി കട്ടിലില്‍ കിടന്നിരുന്ന വൃദ്ധരെയും നിഷ്ഠൂരമായി കൊലചെയ്തു. ഗര്‍ഭിണികളുടെ വയര്‍കുത്തിക്കീറി ചോരക്കുഞ്ഞിനെ പുറത്തെടുത്തു കൊലക്കിരയാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ഗുജറാത്തില്‍ നരേന്ദ്ര മോഡി നടപ്പാക്കിയ ഉന്മൂലനം ഇതിന്റെ തനിപ്പകര്‍പ്പായിരുന്നു. ഗുജറാത്ത്‌ അറുകൊലയുടെ ഏതാനും നാളുകള്‍ക്ക് മുമ്പ്‌ സാംഘുപരിവാരത്തിന്റെ വലിയൊരുസംഘം ഉണ്മൂലനത്തിന്റെ സകലമാനപരിശീലനവും സ്വായത്തമാക്കാന്‍ ഇസ്രായേലിലേക്ക് വിമാനം കയറിയിരുന്നു എന്ന റിപ്പോര്‍ട്ട് ഇതിനോടൊപ്പം ചേര്‍ത്തു വായിക്കുക. ഗര്‍ഭിണികളുടെ വയര്‍കുത്തിക്കീറാന്‍ ഗുജറാത്തിലെ സാംഘ്പരിവാരം ത്രിശൂലങ്ങളാണ് ഉപയോഗിച്ചതെങ്കില്‍ ഫലാഞ്ചിസ്റ്റ്‌കള്‍ ഉപയോഗിച്ചിരുന്നത് കുരിശായിരുന്നു എന്ന് മാത്രം. രണ്ടിന്റെയും ലക്ഷ്യങ്ങള്‍ ഒന്നു തന്നെ. ഒരേ നാണയത്തിന്റെ ഇരു വശങ്ങള്‍.

സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും അറുകൊല ചെയ്തതിനുശേഷം മൃതദേഹങ്ങളില്‍ കുരിശിന്റെ ചിഹ്നം വരച്ചാണ് അവര്‍ തിരിച്ചുപോയത്‌. കുരിശിനെ സമാധാനത്തിന്റെയും ശാന്തിയുടെയും സമര്‍പ്പണത്തിന്റെയും ചിഹ്നമായി സ്വീകരിച്ചവരാണിതു ചെയ്തതെന്നോര്ക്കണം. കൃത്യനിര്‍വഹണത്തിന്നു മേല്‍നോട്ടം വഹിച്ചുകൊണ്ടു ഇസ്രായേല്‍ ഹെലികോപ്റ്ററുകളും മോര്ട്ടോറുകളും ആകാശത്തില്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. ആക്രമണത്തിനു രണ്ടുദിവസമായിരുന്നു ഇസ്രായേല്‍ തീരുമാനിച്ചതെങ്കിലും ഫലാഞ്ചിസ്റ്റ്‌ കമാന്‍ഡര്‍ തങ്ങളുടെ ജോലി പൂര്‍ത്തിയാക്കാന്‍ ഒരു ദിവസം കൂടി നീട്ടിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് ദിവസത്തോളം നീണ്ടുനിന്ന കൂട്ടക്കശാപ്പിനു ശേഷമാണ് മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക് ക്യാമ്പിനുള്ളിലേക്ക് കയറാന്‍ സാധിച്ചത്. അവരെ എതിരേറ്റതാവട്ടെ കുന്നുകൂട്ടപ്പെട്ട മനുഷ്യകബന്ധങ്ങളില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധവും.

റൊബര്‍ട്ടോ സോരെ എന്ന അമേരിക്കന്‍ ടൈം മാഗസിന്റെ റിപ്പോര്‍ട്ടര്‍ വിവരിക്കുന്നത് കാണുക. അവിടെ ബാക്കിയായിരുന്നത് ശവശരീരങ്ങള്‍ മാത്രമായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വൃദ്ധന്മാരുടെയും മൃതദേഹങ്ങള്‍ കുന്നുകൂട്ടിക്കിടക്കുന്നു. തലയ്ക്കു പിന്‍ഭാഗത്തും മുന്‍ഭാഗത്തും വെടിയേറ്റവര്‍ അതിലുണ്ട്‌. ചിലരുടെ ഗളം ചേദിക്കപ്പെട്ടിരിക്കുന്ന നിലയിലാണ്. ചിലതിന്‍റെത് കൈകള്‍ പിന്നോട്ട് കെട്ടിയനിലയിലും മറ്റുചിലതിന്‍റെത് പാദങ്ങളില്‍ ബന്ധിച്ചരീതിയിലുമാണ്. കുഞ്ഞിനെ മാറോടണച്ചുപിടിക്കുമ്പോള്‍ വെടിയേറ്റ സ്ത്രീയും അതിലുണ്ട്. ഇടിഞ്ഞുപൊളിഞ്ഞുവീണ വീടിന്‍റെ ഉള്ളില്‍നിന്നും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടു നീട്ടിയ കൈകളും അവിടെ കാണാന്‍ കഴിഞ്ഞു. കുന്നുകൂടപ്പെട്ട മൃതദേഹങ്ങള്‍ക്കരികില്‍നിന്നും ഒരു സ്‌ത്രീ അട്ടഹസിച്ചു പറയുന്നു:- ദൈവമേ എന്നെ ആര് സഹായിക്കും. എന്റെ ഭര്‍ത്താവിനെയും മക്കളെയും എന്‍റെകണ്‍മുന്നില്‍വെച്ചു അവര്‍അറുത്തുകൊന്നു, നാഥാ എനിഞാനെന്തു ചെയ്യും?

വാഷിംഗ്ടണ്‍ പോസ്റ്റിന്‍റെ റിപ്പോര്‍ട്ട് ഇങ്ങനെയാണ്:- കൈയും കാലും കൂട്ടിക്കെട്ടിയ രീതിയില്‍ രണ്ടുയുവതികളുടെ ജഡങ്ങള്‍ വഴിയരികില്‍ കിടക്കുന്നു. കുറച്ചുമുമ്പോട്ടുപോയപ്പോള്‍ വീടിനുളളില്‍ ചുട്ടുകൊല്ലപ്പെട്ട എട്ടു പുരുഷജഡങ്ങള്‍. ഓരോ വഴിയോരങ്ങളും അവിടെനടന്ന കൊലകള്‍ വിളിച്ചു പറയുന്നുണ്ട്. മറ്റൊരു വഴിയില്‍ പതിനാറ്‌ ജഡങ്ങള്‍ ഒന്നിനൊന്നു വൃത്തിഹീനമായ രീതിയില്‍. തൊട്ടടുത്ത്‌ നാല്‍പത്‌ വയസ്സ് തോന്നിക്കുന്ന ഒരു സ്‌ത്രീ വെടിയേറ്റുകിടക്കുന്നു. സമീപത്തൊരു വൃദ്ധന്റെ ജഡവും.
ലോകപ്രശസ്ത യുദ്ധവിരുദ്ധ മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്ഖും അവിടെ സന്ദര്‍ശിച്ചു. അദേഹത്തിന്റെ റിപ്പോര്‍ട്ടിങ്ങനെയാണ് :- എന്നെ ഭീതിപ്പെടുത്തിയ ആയിടത്തേക്ക് ഞാന്‍ കടന്നു ചെന്നു. എന്‍റെ ജീവിതത്തില്‍ എന്നെ ഭയപ്പെടുത്തിയ, ഞെട്ടിച്ച (ഏക) രാത്രി. ഫലാഞ്ചിസറ്റുകള്‍ കൊലയും മാനഭംഗവും നടത്തിയ ആ സ്ഥലത്തേക്കും ഞാനെത്തി. ഈച്ചകള്‍ പൊതിഞ്ഞുകൊണ്ടിരിക്കുന്ന ശവശരീരങ്ങള്‍ ഇഴജന്തുക്കള്‍ തിന്നുകൊണ്ടിരിക്കുന്നു. തലയില്‍ വെടിയേറ്റ കുട്ടികളുടെ ശവശരീരങ്ങള്‍. എന്‍റെ കാലിന്നുചുറ്റും അവരുടെ കാലുകളും ഉടലുകളും. ജീവനുള്ളതായിട്ടു അവിടെ ബാക്കിയുള്ളത് ഈച്ചകളും തേളുകളും മാത്രം. ഞാന്‍ കുറച്ചുകൂടി മുന്നോട്ടുനടന്നപ്പോള്‍ അവിടത്തുകാര്‍ എന്നോടുപറഞ്ഞു ഇവിടെ ഇരുപത്പേര്‍ കൊലചെയ്യപ്പെട്ടുവെന്ന്. തോട്ടടുത്തുള്ള ഗോള്‍ഫ്‌ ഗ്രൌണ്ടിന്റെ സമീപമുള്ള ഒരുകൂട്ടം കബറുകള്‍ ഇത് ശരിയാണെന്നു സാക്ഷ്യപ്പെടുത്തുന്നു. ശാത്തില്ലയുടെ ചെളിപുരണ്ട പ്രവേശനകവാടത്തിലൂടെ ഞാന്‍ മുന്നോട്ടുനടന്നു. പത്തും പതിനൊന്നും പന്ത്രണ്ടും വയസുള്ള, ജീന്‍സും വര്‍ണ്ണ ഷര്‍ട്ടുകളും ധരിച്ച മൃതബാലന്മാരുടെ കണ്ണുകള്‍ തുറന്നുകിടക്കുന്നു. ഒരുവന്‍റെ കയ്യില്‍ കെട്ടിയിരിക്കുന്ന സ്വിസ് വാച്ചില്‍ ദുരന്തം നടന്ന സമയം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. റോഡിന്റെ മറുഭാഗത്ത് അഞ്ച് ശവശരീരങ്ങള്‍. അതിലൊരു പെണ്‍കുട്ടിയുടെ അടയാത്ത കണ്ണ് എന്നെ തുറിച്ചുനോക്കുന്നതുപോലെ തോന്നി. ഗര്‍ഭിണിയുടെ വയര്‍ കുത്തിക്കീറി പുറത്തെടുക്കപ്പെട്ട കുഞ്ഞിന്റെ അവശിഷ്ടങ്ങളും ഞാനവിടെകണ്ടു. സ്വബ്രാ- ശാത്തില്ലായുടെ നിണമനിഞ്ഞ ക്യാമ്പറകളിലൂടെ ഞാന്‍ മുമ്പോട്ടേക്കു പോയികൊണ്ടേയിരുന്നു. വഴിയരികില്‍നിന്നും ദിബാ ഹുസൈന്‍ എന്ന യുവതി എന്നോടു ചോദിച്ചു-ലോകം ഞങ്ങള്‍ക്കു വേണ്ടി എന്താണ് ചെയ്തത് ? വീണ്ടുമൊരു ആക്രമണമുണ്ടായാല്‍ നിങ്ങള്‍ക്ക് (മാധ്യമപ്രവര്‍ത്തകര്‍ക്ക്) ഞങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ സാധിക്കും? നാല് മക്കളെയും ഭര്‍ത്താവിനെയും പിതൃവ്യന്‍മാരെയും മരുമക്കളെയും എല്ലാം അവള്‍ക്ക്‌ നഷ്ടപ്പെട്ടിരുന്നു. സ്വബ്രായിലെയും ശാത്തില്ലായിലേയും ജനതയ്ക്ക് വേണ്ടി ലോകം എന്താണ് ചെയ്തതെന്നു അവള്‍ ചോദിച്ചപ്പോള്‍ ഒന്നുമില്ല എന്ന ഒറ്റവാക്കു മറുപടിമാത്രമാണ് എനിക്ക് പറയാന്‍ സാധിച്ചത്. 
വീണ്ടും മുന്നോട് പോയപ്പോള്‍ ഞാങ്ങലെകണ്ടമാത്രയില്‍ അക്രമികളിതാ വീണ്ടും വരുന്നു എന്നട്ടഹിച്ചുകൊണ്ടു ഒരാള്‍ ഓടിയകലുന്നതും ഞാന്‍ കണ്ടു.
സ്വബ്രായില്‍ താമസിക്കുന്ന ഒരു സ്ത്രീ വിവരിക്കുന്നു: - ഷെല്ലുകളെറ്റ് തകര്‍ന്ന വീട്ടുസാധനങ്ങള്‍ ഒരിടത്തുപെറുക്കിയിട്ടതിന്നുശേഷം ഞാന് ഭര്‍ത്താവും കുഞ്ഞും ഉറങ്ങാന്‍കിടന്നു. ശാന്തമായി താമസിച്ചിരുന്ന ഞങ്ങളുടെ ക്യാമ്പിനു ചുറ്റും അക്രമികള്‍ നിരന്നുനിന്നു. അയല്‍ വീടുകളിലേക്ക് കൊലയാളികള്‍ തീപന്തങ്ങളുമായി ചെന്ന് തീകൊടുത്തപ്പോള്‍ കണ്ടുനിന്ന ഞങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം ഓടി. ഭര്‍ത്താവിനെയും പിതാവിനെയും സഹോദരനെയും വഴിയില്‍ തടഞ്ഞു കൈയുയര്‍ത്താന്‍ അവരാവശ്യപ്പെട്ടു. എന്‍റെ കണ്മുന്നില്‍ വെച്ച് അവരുടെനേരെ വെടിയുതിര്‍ക്കുകയും പൊടുന്നനവേ അവരൊക്കെയും രക്തസാക്ഷികളാവുകയും ചെയ്തു. എന്നെയും മാതാവിനെയും മിസൈല്‍പതിച്ചു രൂപപ്പെട്ട ഒരു കുഴിയുടെ അടുത്തേക്ക്കൊണ്ട്‌പോയി. എന്തോ ഭാഗ്യവശാല്‍ അവര്‍ ഞങ്ങളെ വിടുകയും സ്വബ്രായില്‍ നിന്നും ശാതില്ലായില്‍ നിന്നും ഞങ്ങള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. 

ഈ കൊലപാതകത്തിന്റെ ബലിയാടുകളുടെ എണ്ണത്തെപറ്റി വ്യത്യസ്ത അഭിപ്രായങ്ങളാന്നുണ്ടായിരുന്നത്. സ്വാഭാവികമായും ഇസ്രായേല്‍ അതിന്റെ എണ്ണം പരമാവധിചുരുക്കി. ബി ബി സി റിപ്പോര്‍ട്ട് ചെയ്തത് എണ്ണൂറെന്നാണ്. രണ്ടായിരത്തിലധികം പേരെ ഞങ്ങള്‍ സ്വബ്രായില്‍ മാത്രം കശാപ്പുചെയ്തുവെന്നു ഒരു ഫലാഞ്ചിസ്റ്റു ഓഫീസര്‍ തന്നോടു പറഞ്ഞതായി റോബര്‍ട്ട് ഫിസ്ഖ്‌ വെളിപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ കണക്ക് മൂവായിരത്തിന്നും നാലായിരത്തിന്നുമിടയിലാണ്. എന്നാല്‍ കൊലചെയ്യപ്പെട്ടതിന്റെ അനേകമിരട്ടി കാണാതാകപ്പെട്ടതായി അദേഹം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

രണ്ടായിരം പി എല്‍ ഓ തീവ്രവാദികളെ പിടികൂടണമെന്നപേരില്‍ നാല്പത്തെട്ടു മണിക്കുര്‍ നേരത്തേക്ക് മാത്രം നീണ്ടുനിന്ന ഈ ഓപറേഷന്‍ പുറംലോകമറിഞ്ഞു പ്രതിഷേധിച്ചു. എന്തിനധികം പറയുന്നു, നരഹത്യയില്‍ സ്വന്തം രാജ്യമായ ഇസ്രായേലിന് പങ്കുണ്ടെന്ന് ആരോപിച്ചു  ഇസ്രായേലിലെ മനുഷ്യത്വം മരവിക്കാത്ത നാല്‍പതിനായിരത്തോളം പേര്‍ തെല്‍അവീവിന്‍റെ തെരുവീഥികളില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.  ഇത്തരത്തിലുള്ള പ്രതിഷേധങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ലോകജനതയുടെ കണ്ണില്‍ പൊടിയിടാന്‍ 1983 ല്‍ ഇസ്രായേല്‍ അന്നത്തെ സുപ്രീംകോടതി പ്രസിഡന്റ് ഈസ്‌ഹാഖ് കാഹാന്റെ നേതൃതത്വത്തില്‍ കാഹാന്‍ കമീഷന്‍ രൂപീകരിക്കുകയും ഏറിയാല്‍ ഷാരോണ്‍ പ്രധാന കുറ്റവാളിയാണെന്ന് പ്രസ്തുത കമ്മീഷന്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പ്രതിരോധമന്ത്രിയെന്ന സ്ഥാനം ഷാരോണിന്നു നഷ്ടമായെങ്കിലും മന്ത്രിസഭയില്‍ തുടര്‍ന്നിരുന്നു. പിന്നീട് ഇസ്രായേല്‍ പ്രധാനമന്ത്രി പദത്തില്‍ പോലും എത്താനുള്ള യോഗ്യതയായി ഈ കൊലപാതകം മാറിയെന്നത് മറ്റൊരു ചരിത്രം.
സിവിലിയന്‍മാരുടെ ഏതുതരത്തിലുള്ള അവകാശങ്ങളും നിരാകരിക്കപ്പെടരുതെന്നും സിവിലിയന്‍മാര്‍ക്കെതിരില്‍ യാതൊരുവിധ വിവേചനവും പാടില്ലെന്നുമുള്ള 521  ആം നമ്പര്‍ പ്രമേയം ഈ കാശാപ്പിനെതിരെ യു എന്‍ സെക്യൂരിറ്റി കൌണ്‍സില്‍ പാസാക്കി അനുശോചനമറിയിച്ചിരുന്നു. ഒരു വര്‍ഗ്ഗത്തെ മുഴുവന്‍ കൊന്നൊടുക്കലായിരുന്നു അവിടെ സംഭവിച്ചതെന്ന് പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഇതിനെ ഒരു കൂട്ടക്കുരുതി എന്ന് വിളിക്കാമോ എന്ന ചര്‍ച്ചയിലായിരുന്നു ലോകം. റോബര്‍ട്ട് ഫിസ്ഖ്‌ രോഷത്തോടെ ചോദിക്കുന്നത് കാണുക;- കോലപാതകങ്ങള്‍ നരഹത്യയായി മാറുന്നതെപ്പോഴാണ്? മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ എത്രയാളെ കൊന്നാലാണ് അതൊരു കൂട്ടക്കൊലയായിതീരുന്നത്? മുപ്പതോ, നൂറോ, മുന്നൂറോ? കൂട്ടക്കശാപ്പ്  എപ്പോഴാണ് അതെല്ലാതായിതീരുന്നത്? എണ്ണം വളരെ കുറഞ്ഞാലോ അല്ലെങ്കില്‍ ഇസ്രായേലിന്റെ ശത്രുക്കള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ മിത്രങ്ങള്‍ ചെയ്താലോ? ഞാന്‍ ഊഹിക്കുന്നു- സിറിയന്‍ സൈന്യമെങ്ങാനും ഇസ്രായേലിലേക്ക് കടന്നുവന്ന് ജൂതന്‍മാരെ അറുകൊലചെയ്യാന്‍ ഫലസ്തീനികള്‍ക്ക് സകലവിധ പിന്തുണയും നല്‍കിയാല്‍ അത് കൂട്ടക്കൊലയാണോ അല്ലയോ എന്ന് ചര്‍ച്ചചെയ്തു സമയം കളയാന്‍ പടിഞ്ഞാറന്‍ വാര്‍ത്താഏജന്സികള്‍ ധൈര്യം കാണിക്കുകയില്ല.
കുന്നുകൂട്ടപ്പെട്ട മൃതദേഹങ്ങള്‍
ഇതത്രേ സ്വബ്റാശാത്തില്ലായുടെ നിണമണിഞ്ഞ ചരിത്രം. അതെ ആണ്ടുകള്‍ മുപ്പത്‌ കഴിഞ്ഞിരിക്കുന്നു. കാലത്തിന്റെ പൊടിപടലങ്ങള്‍ക്ക് ഇതിനെ മായ്ക്കാന്‍ പറ്റില്ല. ശേഷിപ്പുകളെ നിഷ്കാസനം ചെയ്യാന്‍ ചരിത്രത്തിനും സാധിക്കില്ല. അതിന്റെ ജീവിക്കുന്ന സാക്ഷികള്‍ക്ക്‌ പെട്ടെന്നൊന്നും അതിനെ വിസ്മൃതമാക്കാനും പറ്റില്ല. ഇന്നും ഇത് പലരൂപത്തിലും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ആഗോള മുസ്ലിംസമൂഹത്തിന്റെ അന്തരംഗങ്ങളില്‍നിന്നും ഒരിക്കലും വിസ്മൃതമായ/വിസ്മൃതമാകേണ്ട ഒരു കശാപ്പായിരുന്നില്ല അത്. ആധുനികകാലത്തെ ആക്രമണചരിത്രത്തിലെ തുല്യതയില്ലാത്ത ഈ കുരുതി ലോകമനസാക്ഷിയുടെ അന്തരംഗങ്ങളില്‍ നിന്നുപോലും അത്രപെട്ടെന്നൊന്നും മായ്ചുകളയാന്‍ പറ്റുന്നതല്ല. നിരപരാധിത്വത്തിന്റെ ബാലിയാടുകളില്‍നിന്നും അപരാധികള്‍ ഒലിപ്പിച്ച/ഒലിപ്പിച്ചുകൊണ്ടിരിക്കുന്ന ചുടുരക്തത്തിന്റെ ചരിത്രമാണത്. ജനിച്ചുവളര്‍ന്ന മണ്ണില്‍ ജീവിക്കാന്‍ അവസരമില്ലാതെ അഭയാര്‍ത്ഥിക്യാമ്പുകളിലേക്ക് ആട്ടിയോടിക്കപ്പെട ലക്ഷക്കണക്കിന്ന് ഹതഭാഗ്യരുടെ ചരിത്രവുമാണത്. 

ഇതിന്റെ മുപ്പതാം വാര്‍ഷികം ഷാരോണിന്റെ നാട്ടുകാര്‍ ഒരു ജനതയുടെ നിഷ്കാസനത്തിന്റെ സകലഅടവുകളും പ്രയോഗിച്ച് വിജയിച്ചതിന്റെ വാര്‍ഷികമായി കണക്കാക്കുമ്പോള്‍ ഇന്നും അഭയാര്‍ത്ഥികാമ്പുകളില്‍ അതിന്റെ ദുരിതംപേറി ജീവിക്കുന്ന ഫലസ്തീനികള്‍ക്ക് നീതിനിഷേധത്തിന്റെയും മൌലികാവകാശ ധ്വംസനത്തിന്റെയും തുടര്‍ക്കഥയായിട്ടു മാത്രമേ പരിഗണിക്കാന്‍ പറ്റൂന്നുള്ളൂ.
വാല്‍ക്കഷ്ണം സെപ്തംബര്‍ പതിനാലുമുതല്‍ പതിനേഴ്വരെ ദുരന്തത്തിന്‍റെ മുപ്പതാം വാര്‍ഷികം പ്രമാണിച്ച് വത്തിക്കാനിലെ പോപ്പ്‌ ബെനഡിക്റ്റ്‌ പതിനാറാമന്‍ സ്വബ്റാ-ശാത്തില്ലാ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നുണ്ടത്രേ. സ്വന്തം മതാനുയായികള്‍ നടപ്പാക്കിയ വീരകൃത്യത്തിന്‍റെ ജീവിക്കുന്ന സാക്ഷികളെ നേരില്‍കണ്ടാശ്വസിപ്പിക്കാനാണോ? അവരോട് മാപ്പുപറയാന്‍ വേണ്ടിയോ? അല്ലെങ്കില്‍ സ്വന്തക്കാര്‍ ചെയ്തുകൂട്ടിയ വീരകൃത്യത്തിന്റെ ശേഷിപ്പുകള്‍ കണ്കുളിര്‍ക്കെ കണ്ടു മനസംതൃപ്തിയടയാനോ? എന്തിനാണോ ആവോ !!!!!!!!!!! 

sadakathk@hotmail.com 
0097150 8653638

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ