ഒരു പെരുന്നാള്‍ കൂടി - تقبل الله منا ومنكم


                                                              
                                                         --------- അബൂ അംന വടകര 
ഒരു പെരുന്നാള് ദിവസം പ്രവാചക൪ നടക്കാനിറങ്ങി... വഴിയരികില്‍ കുട്ടികള് കളിക്കുകയാണ് .ഒരു പാവം ബാല൯ വിഷണ്ണനായി ഇരിക്കുന്നു... പുതു വസ്ത്രമില്ല....കളിക്കുന്നുമില്ല. അവനെ അടുത്തേക്ക് വിളിച്ചു കരുണാമയനായ പ്രവാചക൯ .... അവന്റെ  പിതാവ് യുദ്ധത്തില് മരിച്ചിരുന്നു.... പ്രവാചക൯ അവനെ തന്‍റെ വീട്ടിലേക്ക് വിളിച്ച് ഭക്ഷണവും പുതുവസ്ത്രവും നല്കി സന്തോഷിപ്പിച്ചു.... ഇന്ന് മുതല് മുഹമ്മദ്നബി നിന്റെ പിതാവും ആയിഷാ നിന്റെ മാതാവുമാണ്.....,,,,
വിശുദ്ധദിനത്തില് പ്രവാചക മാതൃക നാം മുറുകെപ്പിടിക്കുക ....പാവങ്ങളായ നമ്മുടെ സഹോദരന്മാരെ ദിവസം നമ്മുടെ ഫിത്ര്‍ സക്കാത്ത്അരിക്ക് വേണ്ടി നമ്മുടെ വീട്ടിലേക്ക്വരുത്താതെ നമ്മള്അത് അവരുടെ വീട്ടില്എത്തിച്ചു കൊടുക്കുക. അങ്ങോട്ടും ഇങ്ങോട്ടും അരി കൈമാറി പടച്ചവനെ പറ്റിക്കുന്ന ഏര്പ്പാടുമല്ല ഫിത്വര് സക്കാത്ത് എന്നറിയുക. ഫിത്വര് സക്കാത്ത് കമ്മിറ്റിയെയോ മഹല്ലി നെയോ ഏല്പിച്ചുകൊണ്ട് നാമത്നിര്വ്വഹിക്കാന്പരവമാവധി ശ്രമിക്കുക. റമദാന്വ്രതത്തില്നിന്ന് വിരമിക്കുന്നതിനെ തുടര്ന്ന് നിര്ബന്ധമാവുന്ന ഒരു ദാനമാണ് അത്. സ്ത്രീയോ പുരുഷനോ, വലിയവനോ ചെറിയവനോ, അടിമയോ സ്വതന്ത്രനോ, ആരായിക്കൊള്ളട്ടെ മുസ്ലിംകളില്പെട്ട ഓരോ വ്യക്തിയുടെ പേരിലും പ്രസ്തുത സക്കാത്ത് നിര്ബന്ധമത്രെ.
ഇബ്നു ഉമര്പ്രസ്താവിച്ചതായി ബുഖാരിയും മുസ്ലിമും ഉദ്ദരിച്ച താഴെ വരുന്ന ഹദീസാണ് തെളിവ്:
(റമദാനിലെ നോമ്പവസാനിക്കുന്ന സകാത്തായി മുസ്ലിംകളായ അടിമകള്ക്കും സ്വതന്ത്രനും, സ്ത്രീക്കും പുരുഷനും, ചെറിയവനും വലിയവനും, ഒരു സ്വാഅ് കാരക്കയോ അല്ലെങ്കില്ഒരു സ്വാഅ് യവമോ നല്കണമെന്ന് അല്ലാഹുവിന്റെ റസൂല്നിര്ബന്ധമാക്കിയിരിക്കുന്നു).
നോമ്പുകാലത്ത് മനുഷ്യനില്നിന്ന് വന്നിരിക്കാന്സാധ്യതയുള്ള അനാവശ്യങ്ങളില്നിന്നും അശ്ലീലങ്ങളില്നിന്നും നോമ്പുകാരന് ശുദ്ധീകരണമായിരിക്കാനും സാധുക്കള്ക്കും അവശ്യര്ക്കും ഒരു സഹായമാവാനും വേണ്ടിയാണ് ഫിത്വര്സക്കാത്ത് ശരീഅത്തില് നിര്ബന്ധമാക്കിയിരിക്കുന്നത്. അത് നിര്ബന്ധമാക്കിയത് ഹിജ് രണ്ടാം വര്ഷം ശഅ്ബാനിലായിരുന്നു.
വ്രതമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദു ഫിത് ആഘോഷിക്കപ്പെടുന്നത്. ഈദു ഫിത്വ എന്നാ മലയാളിക്ക് ചെറിയ പെരുന്നാളാണ്. ഈദ് എന്ന അറബിക് പദത്തിന്ആഘോഷം എന്നും ഫിത് എന്ന പദത്തിന്നോമ്പു തുറക്ക എന്നുമാണ്ത്ഥം. അതിനാ റമദാ മാസമുടനീളം ആചരിച്ച നോമ്പിന്റെ പൂത്തികരണത്തിനൊടുവിലുള്ള നോമ്പുതുറ എന്നതാണ്ഈദു ഫിത് എന്നത് പ്രതിനിധാനം ചെയ്യുന്നത്. വളരെ പ്രഭലമായ സുന്നത്തുള്ള നിസ്കാരമാണ് സ്വലാത്തുല്ഈദ്, അത് എല്ലാവരും നഷ്ടപെടാതെ കുട്ടികളും വലിയവരുമായി ഈദ്ഗാഹുകളില് പോയി നിസ്കരിക്കാന്ശ്രദ്ധിക്കുക നിസ്കാരത്തിനു ശേഷമുള്ള ഖുതുബയും കഴിഞ്ഞു മാത്രമേ പിരിയാവൂ. നിസ്കാരത്തിനു ശ്രേഷ്ടമായത് ഈദ്ഗാഹുകളാണ് എന്ന് പുണ്യ റസൂല്നമ്മെ പഠിപ്പിച്ചിട്ടുള്ളത്. പെരുന്നാള്നമസ്ക്കാരത്തിനു ശേഷം പരസ്പരം ആലിംഗനം ചെയ്ത് ഈദ്സന്ദേശം കൈ മാറുക. കുടുംബ ബന്ധങ്ങള് ഊട്ടി ഉറപ്പിക്കാനുള്ള ഗൃഹ സന്ദര്ശനങ്ങളും വളരെ പുണ്യമുള്ളതാണ്. ഒരിക്കലും ആഘോഷങ്ങള് അനിസ്ലാമിക മാവാതിരിക്കാന്ശ്രദ്ധിക്കുക. പെരുന്നാള്നമസ്ക്കാരത്തിനു ശേഷവും തുടര്ന്നുള്ള ഫര്ള് നമ്സ്ക്കരങ്ങള്ക്ക് ശേഷവും തക്ബീര്ചൊല്ലല്സുന്നത്താണ്..
ആഘോഷങ്ങല് ഇസ്ലാമിക മാകമണം.ആ൪ഭാടങ്ങളും ഫാഷ൯ഭ്രമങ്ങളും അനിസ്ലാമിക പ്രവണതകളും നമ്മുടെ ആഘോഷങ്ങളെ പേക്കൂത്തുകളായി മാറ്റുന്നതാവരുത്‌. ഒരു മാസം നീണ്ട വൃതാനുഷ്ടാനത്തിന്റെ പകലുകള്‍... പ്രാര്ത്ഥനകളാലും ദീര്‍ഘനേരം ഖുര്‍ആന്‍ ഓതികൊണ്ടുള്ള നമസ്കാരങ്ങളാലും സജീവമായിരുന്ന രാത്രിയുടെ അന്ത്യയാമങ്ങള്‍. ലോകത്ത്‌ കഷ്ടപ്പെടുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് വേണ്ടി മനംനൊന്ത് നടത്തിയ ഖുനൂത്ത് പ്രാര്‍ത്ഥനകള്‍. സൌഹൃദ സ്നേഹബന്ധങ്ങള്‍  ഊട്ടിയുറപ്പിച്ച ഇഫ്ത്താറുകള്‍... ഇതൊന്നും ഒരു ആഘോഷത്തിന്റെ പേരില്തട്ടിത്തെറുപ്പിക്കാതിരിക്കാ൯ നാം ശ്രദ്ധിക്കണം........
ഇനിയും ഒരുപാട്  റമളാന് മാസങ്ങളുടെ   ആതിഥേയനാവാനുള്ള ആയുസ്സിനായുള്ളപ്രാര്ത്ഥനയോടെ പുണ്യങ്ങളുടെ പൂക്കാലത്തെ നമ്മുക്ക് യാത്രയാക്കാം......! 

                      كل عام وانتم بخير 

                      تقبل الله منا ومنكم 


അല്ലാഹു അക്ബ, അല്ലാഹു അക്ബ, അല്ലാഹു അക്ബ
الله أكبر الله أكبر  ألله كبر
ലാ ഇലാഹ ഇല്ലല്ലാഹ്  അല്ലാഹു അക്ബ,
لا إله إلا الله والله اكبر
അല്ലാഹു അക്ബ വ ലില്ലാഹി ഹംദ
الله أكبر ولله الحمد



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ