2012 മേയ് 30, ബുധനാഴ്‌ച

വിദ്യാലയ വാതായനങ്ങള്‍ തുറക്കപ്പെടുമ്പോള്‍......

                                                                                    സദഖത്തുല്ല വടകര

പുതിയൊരു അധ്യയന ഷത്തിന്നു കൂടി തുടക്കമാവുന്നു. കെ ജി ക്ലാസ് മുതല്ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ വരെ പുത്ത തലമുറകളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കാന്തയ്യാറായിരിക്കുന്നു. മൂന്നാം വയസ്സി കെജി ക്ലാസ് മുത തുടങ്ങുന്ന വിദ്യാസമ്പാദനം ഇന്നത്തെ കാലത്ത് ഒന്നവസാനിച്ചുകിട്ടാന്കാത്തിരിക്കേണ്ടത് ശരാശരി തുടച്ചയായ ഇരുപതിലധികം ഷം. എന്നാലങ്ങനെയങ്ങ് പെട്ടെന്നവസാനിക്കേണ്ടതൊന്നുമല്ല ഈകാലഘട്ടം. മരണം വരെ തുടര്ന്നുകൊണ്ടേയിരിക്കും. കൊണ്ടേയിരിക്കണം. ഇത്രയും കാലം തുടന്നു പോയിക്കൊണ്ടേയിരിക്കുന്ന വിദ്യാസമ്പാദന കാലഘട്ടത്തി ഒരു വിദ്യാര്ഥി ശേഷിച്ച തന്റെ ഭാവിക്കായുള്ള ഒരു ഉജ്വലകരുതി വെപ്പാ നടത്തിക്കൊണ്ടിരിക്കുന്നത്. മരണത്തിന്നു ശേഷമുള്ള കാലത്തേക്കും കൂടി പ്രയോജനപ്പെടുന്നതായിരിക്കും (പ്രയോജനപ്പെടുന്നതായിരിക്കണം) അവന്സമ്പാദിച്ചിട്ടുണ്ടാവുക. തന്നെയും തന്റെ ചുറ്റുപാടിനെയും തിരിച്ചറിയാനുള്ള  ഒരു ഘട്ടമാണ്ആയുസിന്റെ മൂന്നിലൊന്നോളം വരുന്ന കാലഘട്ടം. തന്നെയും തന്റെ ചുറ്റുപാടിനെയും തിരിച്ചറിയുന്നു എന്നതിലുപരി എല്ലാത്തിന്റെയും ഉടമസ്ഥനായ ദൈവത്തെയും അവന്റെ അസ്ഥിത്വത്തെയും കുറിച്ചറിയലും ഇതിലൂടെ നടക്കുന്നു. ദൈവത്തെക്കുറിച്ചറിയാത്തതും അറിയിക്കാത്തതുമായ വിദ്യാഭ്യാസത്തിന്ന് മനുഷ്യനെയും അവന്റെ ചുറ്റുപാടിനെയും വായിച്ചെടുക്കുന്നതില്പരിമിതകളും ന്യൂനതകളും സ്കലിതങ്ങളും സ്വാഭാവികം.

പത്ത് വര്ഷങ്ങള്ക്കു മുമ്പ് പത്താം ക്ലാസ് കഴിയുന്നതോടെ സ്കൂളേ വിട പാഠപുസ്തകമേ വിട എന്നന്നേക്കും വിട എന്ന മനോഭാവമായിരുന്നു വിദ്യാസമ്പാദനത്തോടുണ്ടായിരുന്നതെങ്കില് ഇന്ന് ചുരുങ്ങിയത് പതിനഞ്ച് വര്ഷമെങ്കിലും പഠിക്കാത്തവര്വിരളം. അഭിമാനപ്രശ്നത്തേക്കാള്ഭാവിയില്കെട്ടിച്ചയക്കാനും/കെട്ടിക്കൊണ്ടു വരാനും വേണ്ടിയുള്ള അന്വേഷണത്തിന്റെ അളവു കോലു പോലും ധനം, കുടുംബം, മതപ്രതിബദ്ധത, സൗന്ദര്യം, തറവാട് എന്നിവ പോലെത്തന്നെ എത്രവരെ പഠിച്ചു എന്ത് പഠിച്ചു എന്നതില്ചെന്നെത്താറുണ്ട് ഇന്നത്തെകാലത്ത്. ഹൈസ്ക്കൂള്വിദ്യാഭ്യാസം പോലുമില്ലാത്ത ആണുങ്ങള്ക്കും പെണ്ണുങ്ങക്കും വേണ്ടത് ഡിഗ്രിയുള്ള പെണ്ണിനെയും ആണിനെയുമാണെന്നത് ഇന്ന് നമുക്ക് മുമ്പിലുള്ള അനുഭവം.

പഴയകാല സ്കൂളിലേക്കൊന്നു തിരിച്ചുപോകാം. ഏകദേശം ഇരുപഞ്ച് ഷം മുമ്പുള്ള ഒരു സ്കൂളിലേക്ക് ഒന്നാം ക്ലാസിലേക്കുള്ള ഒന്നാം ദിവസം. തോരാതെ പെയ്യുന്ന മഴയുടെ അകമ്പടിയോടെ ജൂ മാസത്തിലെ ഒന്നാം ദിവസമാ സ്കൂളിന്റെ വാതായനങ്ങ തുറക്കപ്പെടുക. അന്നു പുത്തനുടുപ്പും പുതുപുത്ത പുസ്തകസഞ്ചിയുമായി സ്കൂളിലേക്ക് പോയിരുന്നത് പച്ചപ്പ് പുതച്ചിരിക്കുന്ന വയലേലകളിലൂടെയായിരുന്നു. ഒരു മീറ്ററോളം നീളമുള്ള സൂര്യമാക്ക് (അന്ന് സൂര്യമാക്ക് കുടമാത്രമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നതെന്നാണോമ്മ) കുടയും ചൂടി ചളിപുരണ്ട വയലുകളിലൂടെ സ്കൂ ലക്ഷ്യമാക്കിയുള്ള ഒരു കാനടയാത്ര. കാ ഒന്ന് വഴുതിയാ പിന്നെ വയലിലെ ചളിവെള്ളത്തിലേക്ക്. പ്ലാസ്റ്റിക്ക് ചെരിപ്പുക വ്യാപകമല്ലാത്തതിനാ റബ്ബ ചെരിപ്പായിരിക്കും എല്ലാവരുടെയും കാലി. വഴുതി വീഴാനുള്ള സാധ്യതയും വളരെ കൂടുത. നടക്കുമ്പോ ചെളിവെള്ളം പുരണ്ട ചെരിപ്പ് കാമടമ്പി അടിക്കുന്നതിനാ ചെളിവെള്ളം മൂദ്ധാവ് വരെ തെറിച്ചിരിക്കും. ഉടുത്തിരിക്കുന്ന കുപ്പായത്തിലും വള്ളി ട്രൗസറിലും ചളിവെള്ളം കൊണ്ടുള്ള സുന്ദരമായ ഡിസൈനുകളും പതിഞ്ഞിരിക്കും.

വരമ്പിന്നു ഇരുവശത്തും കണ്ടാ തെളിനീരരുവിപോലെ തോന്നിക്കുന്ന വെള്ളത്തിന്റെ അരുവിക ചാലിട്ടൊഴുകുന്നു. പെട്ടെന്ന് മഴവന്നാ എല്ലാം നല്ല കണ്ണ ദേവ ചായയുടേത് പോലെ നിറമണിഞ്ഞിരിക്കും. ചാലിട്ടൊഴുകുന്ന വെള്ളത്തിന്റെ ഓരങ്ങളി ചെറുതവളകളും പര മീനുകളും. വയലുകളി പരമീനുകളെ കൊത്തിത്തിന്നാ ഒറ്റക്കാലി ശുഭപ്രതീക്ഷയോടെ നിക്കുന്ന ക്ഷമാശീലരായ കൊക്കുക. മഴക്കാലങ്ങളില്‍ ചെറുപുഴകളില് നിന്നും വയലുകളിലേക്കെത്തുന്ന വലിയ മല്‍സ്യങ്ങളെ പിടിക്കാന്‍ വൈകുന്നേരങ്ങളിലും ഒഴിവു ദിവസങ്ങളിലും ഈര്‍ക്കിള്‍ കൊട്ടകളും വലകളുമായി ചെറുസംഘങ്ങള്‍ വന്നെത്തുകയായി. ഒരു മണിക്കൂറിന്നുള്ളില്‍ കൊട്ടനിറയെ പലയിനത്തില്‍ പെട്ട മീനുകള്‍ അവര്‍ പിടിച്ചിരിക്കും. ചെറിയകുട്ടികളാകട്ടെ കയില്‍ ചെറുതുണിക്കഷ്ണങ്ങളുമായി നാലു മൂലകളും പിടിച്ചു ചെറുമീനുകളെ പിടിച്ചുകുപ്പിയിലാക്കികൊണ്ടിരിക്കുന്നു. വയല്‍ വരമ്പുകളില്‍ നയിച്ചി എന്ന നാടന്‍ പേരിലുള്ള ഒരു തരം ശംഖുകളും. വയലിന്റെ ഹരിത ശോഭക്ക് പലതരത്തിലുള്ള പ്രാണികളുടെയും ചെറുപക്ഷികളുടെയും മൂളിക്കരച്ചില്‍ ഈണം പകരുന്നു. ചീവീടുകളും മണ്ടലിപാമ്പുകളും വയല്‍നാദമാസ്വദിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് ചീവീടുകളും മണ്ടലി പാമ്പുകളും സുരക്ഷിതതാവളം തേടി എങ്ങോപോയി പോയിരിക്കുന്നു. മഴക്കാലം ആസ്വദിക്കാന്‍ വയലുകളിലേക്കും പാടങ്ങളിലേക്കും കൈതോടുകളിലേക്കും വിനോദയാത്രകള്‍ നടത്താറുള്ള മഴക്കാല മല്‍സ്യങ്ങള്‍ വരാന്‍ ഇടമില്ലാതെ തങ്ങളുടെ ഇടങ്ങളില്‍ തന്നെ ചടഞ്ഞിരിക്കുന്നു. ഒരു ചെടിയില്‍ നിന്നും മറ്റൊരു ചെടിയിലേക്ക് തേന്‍ നുകരാന്‍ വയലുകളില്‍ പാറിപ്പറന്നുകൊണ്ടിരിരുന്ന വര്‍ണ്ണ ശബളപുമ്പാറ്റകളെ ഇന്ന് കാണാനില്ല. തങ്ങളുടെ വീട്ടിലെ വളര്‍ത്തുപശുക്കളെ ഭക്ഷണമൂട്ടാന്‍ വേണ്ടി വയല്‍ വരമ്പുകള്‍ക്കരികില്‍നിന്നും മറ്റും സ്ത്രീകള്‍ അരിവാള്‍ കൊണ്ട് ഇടതൂര്‍ന്ന് നില്‍ക്കുന്ന പച്ചപ്പുല്ലുകളരിഞ്ഞുകൊണ്ടിരുന്നു അന്ന്. തച്ചോളി ഒതേനന്റെയും ഉണ്ണിയാര്‍ച്ചയുടെയും വീരസാഹസികതകളെ വർണ്ണിക്കുന്ന തനി നാടന്‍ പാട്ടുകള്‍ സംഘമായി പാടിക്കൊണ്ട് നാടന്‍ പെണ്ണുങ്ങള്‍ വയലുകളില്‍ ഞാറുകള്‍ നട്ടുകൊണ്ടിരുന്നു.

ഇരുപത്തഞ്ചു വര്‍ഷത്തിന്നു ശേഷം ഇന്ന് വയലുകളെല്ലാം മിക്കതും അപ്രത്യക്ഷമായിരിക്കുന്നു. പകരം കോന്‍ക്രീറ്റ് മണിമന്ദിരങ്ങള്‍ ഉയര്‍ന്നു പൊന്തിയിരിക്കുന്നു. ചില കോന്ക്രീറ്റ് വീടുകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് വീട് നില്‍ക്കുന്ന സ്ഥലത്ത് പത്തിരുപത് കൊല്ലങ്ങള്‍ക്ക് മുമ്പ് നെല്ലുകള്‍ തഴച്ചുവളരുന്ന, കലപ്പയും കാളകളും ഉഴുതുമറിച്ചിരുന്ന, മഴക്കാലത്ത് വെള്ളം കെട്ടിനിന്നിരുന്ന, കുട്ടികള്‍ തോര്‍ത്തു മുണ്ടുകള്‌ുപയോഗിച്ച് മീന്‍ പിടിച്ചിരുന്ന, വേനല്‍കാലങ്ങളില്‍ വോളീബോളുകളും കബഡികളും കളിച്ചിരുന്ന, സമ്മേളനങ്ങളും വാര്‍ഷികങ്ങളും ചന്തകളും നാടകങ്ങളും അരങ്ങേറിയിരുന്ന വയലുകല്‍ ഉണ്ടായിരുന്നെന്ന് നമ്മുടെ കുട്ടികളെ വിശ്വസിപ്പിക്കേണ്ടി വന്നിരിക്കുന്നു. വയലുകളോടൊപ്പം തന്നെ വയലില്‍ ഞാറുകള്‍ നടുകയും നെല്ലുകൊയ്യുകയും വയല്‍ വരമ്പുകളില്‍ പുല്ലുപറിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പെണ്ണുങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. പുല്ലു തിന്നാന്‍ വീട്ടിലിന്ന് പശുക്കളും ആടുകളും വേണ്ടേ? മില്മാ കമ്പനി അതിരാവിലെ കോഴികൂവുമ്പോള്‍ തന്നെ വീട്ട് പടിക്കല്‍ കേരളം കണികണ്ടുണരുന്ന നന്മയുമായി വന്ന് നില്‍ക്കുമ്പോള്‍ പശുവിന്റെ തൊഴിയും കൊതികിന്റെ കടിയും സഹിച്ച് അകിടില്‍ നിന്നും പാല്‍ കറന്നെടുത്ത് എന്തിന്ന് ബുദ്ധിമുട്ടണം എന്നതായിരിക്കുന്നു സ്ത്രീമനസ്സ്. തന്നെ കെട്ടിയവനും തന്റെ മകളെ കെട്ടിയവനും അങ്ങ് കടലിനക്കരെയുള്ള ദുബായില്‍ നിന്നും നിഡോ-നെസ്ലേ-റെയിന്‍ബോ പാലപൊടികള് പാര്‍സലായി അയച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും!! വൈറ്റ്കോളര്‍ ജോലികളൊഴികെ മറ്റുള്ളവയൊക്കെ തന്റെ അഭിമാനത്തിന്ന് ക്ഷതമേല്‍പ്പിക്കന്നതാണെന്ന് ആണുങ്ങള്‍ വിചാരിക്കുമ്പോള്‍ സ്ത്രീകള്‍ മാത്രം എന്തിന്ന് മാറാതിരിക്കണം!!

വിഷാദങ്ങളും വികാരങ്ങളും വിദ്വേഷങ്ങളും സമ്മാനിച്ചുകൊണ്ടിരിക്കുന്ന ടെലിവിഷന്‍ സീരിയലുകള്‍ ഇന്ന് സ്ത്രീകളെ വീട്ടിനുള്ളിള്‍ തന്നെ പിടിച്ചിരുത്തി. ക്ലൈമാക്സിലും ആന്റി ക്ലൈമാക്സിലും പ്രേക്ഷകരെ എത്തിച്ച് തുടരും എന്ന് കാണിച്ച് അടുത്ത ദിവസം/ആഴ്ച വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന പാരിജാത, കുങ്കുമപ്പൂവ്, ഓട്ടോഗ്രാഫ് പരമ്പരകള്‍ പ്രക്ഷേപണം ചെയ്യുന്ന ഡസന്‍ കണക്കിന്ന് ചാനലുകള് ഇന്ന് സ്ത്രീകളുടെ ദിനചര്യകളെ അടിമുടിമാറ്റിയിട്ടുണ്ടാവണം. രാമനാരായണ ജപമുരുവിട്ട് ദീപങ്ങള്‍കൊളുത്തുന്ന, മഗ് രിബ് (അസ്തമയ) നമസ്കാരത്തിന്ന് പള്ളിയിള്‍ നിന്നും ബാങ്കുവിളിമുഴങ്ങുന്ന സമയങ്ങളാണിന്ന് ചാനലുകളിലെ സീരിയല്‍ സമയങ്ങള്‍. മുഴുവന്‍ വീട്ട് പണികളും എന്നല്ല ദീപം കൊളുത്തലും മഗിരിബ് നമസ്ക്കാരവും പോലും സീരിയലുകള്‍ക്കനുസരിച്ച് ക്രമീകരിക്കുന്നു വീട്ടമ്മമാര്‍.

പഴയകാലത്തേക്ക് തന്നെ തിരിച്ചുവരാം. അന്ന് നഴ്സറികളോ കിന്റര്‍ ഗാര്‍ട്ടനുകളോ ഞങ്ങളുടേത് പോലെതന്നെ ഒരൊറ്റ നാട്ടിന്‍പുറങ്ങളിലോ ഗ്രാമങ്ങളിലോ ഉണ്ടായിരുന്നില്ല. കേരളത്തിലെ നഗരങ്ങളിളും പട്ടണങ്ങളില്‍ പോലും വേണ്ടവിധത്തില്‍ ഉണ്ടായിരുന്നില്ലെന്നാന്‍ കേട്ടറിവ്. അന്ന് പ്രവേശനോല്‍സവങ്ങളും സ്വാഗതബോര്‍ഡുകളും വര്‍ണ്ണചമയങ്ങളും പലഹാരവിതരണങ്ങളും ഒന്നും തന്നെയുണ്ടായിരുന്നില്ല. കാരണം തങ്ങള്‍ക്ക് കിട്ടേണ്ട വിദ്യാര്‍ഥികള്‍ മറ്റെവിടത്തേക്കെങ്കിലും നഷ്ടപ്പെട്ടു പോവുന്നതിനെ കുറിച്ചു ഒരാലോചനയുടെ ആവശ്യം പോലും അധ്യാപകര്‍ക്കുണ്ടായിരുന്നില്ല. ഇംഗ്ലീഷ് മീഡിയം സ്കൂളുകളും അന്ന് അത്യപൂര്‍വ്വം. സ്വന്തം മാതൃഭാഷവിട്ട് ഇംഗ്ലീഷിനെ പഠനമാധ്യമമാക്കിക്കൊണ്ടുള്ള ഒരു വിദ്യാഭ്യാസ രീതിയെകുറിച്ചുള്ള വിവരം പോലും അപൂര്‍വ്വം. എല്ലാ സ്കൂളുകളുടെയും നിലവാരം ഏകദേശം ഒന്നു തന്നെയായതിനാല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സ്കൂളിലേക്ക് കുട്ടികള്‍ ചേര്‍ന്ന് തങ്ങളുടെ പോസ്റ്റ് തെറിച്ചുപോവുമോ എന്നതിനെ കുറിച്ചൊന്നും അധ്യാപര്‍ക്ക് വേവലാതിയൊന്നും ഉണ്ടായിരുന്നില്ല. ഒരധ്യാപകന്ന് ആനുപാതികമായ കുട്ടികളുടെ എണ്ണത്തിന്ന് നിശ്ചിത എണ്ണം തികക്കണമെന്നതാണിന്ന് നിയമമെങ്കില്‍ അന്ന് കുട്ടികളുടെ എണ്ണത്തിന്ന് ആനുപാതികമായി അധ്യാപകരുടെ എണ്ണം എത്രയോ മടങ്ങ് തന്നെ വേണ്ടിവരുമായിരുന്നു. ഇന്ന് ഇത്തരം വിദ്യാലയങ്ങളിലെ കുട്ടികളെ മധുരവാക്കുകള് പറഞ്ഞും   മധുരപലഹാരങ്ങളും രുചിപ്പിച്ചും വര്‍ണമനോഹരങ്ങളായ അലങ്കരിച്ച ക്ലാസുകളൊരുക്കിയും മേത്തരം ഗതാഗത സംവിധാനങ്ങൾക്കുമായി അധ്യാപര്‍ തങ്ങളുടെ മാസാന്ത ശമ്പളത്തിന്റെ ഒരു ഭാഗം തന്നെ നീക്കിവെക്കുമ്പോല്‍ അന്ന് കിട്ടിയതും കിട്ടാനുള്ളതുമായ ശമ്പളം ഒരു ചില്ലിക്കാശുപോലും സ്കൂളിന്നു വേണ്ടിക്കൊടുക്കേണ്ടിവരുമായിരുന്നില്ല..
നാട്ടിന്‍ പുറങ്ങളിലെ കുട്ടികള്‍ അംഗീകൃത ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ചേരാതിരിക്കാന്‍ അവധിക്കാലങ്ങളില്‍ പല മധുര മോഹന വാഗ്ദാനങ്ങളുമായി അധ്യാപകര്‍ വീടുവീടാന്തരം കയറിയിറങ്ങി തങ്ങളുടെ സ്കൂളിലേക്ക് തന്നെ എന്നുറപ്പ് വരുത്തുന്നു. സ്വന്തം ചിലവില്‍ സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം നഴ്സറികള്‍ ആരംഭിച്ചും അതിന്നായി സൗജന്യ വാഹനസൗകര്യം ഏര്‍പ്പാട് ചെയ്തും തങ്ങളുടെ പോസ്റ്റ് പോറലേല്‍ക്കാതെ നിലനിര്‍ത്തുന്നതില്‍ അധ്യാപകര്‍ സഹിക്കുന്ന പെടാപ്പാട് അവര്‍ക്കേയറിയൂസ്കൂള്‍ പരിധിയിലുള്ള ഏതൊക്കെ വീട്ടില്‍ എത്രകുട്ടികളാണുള്ളതെന്നുള്ള ഒരു സെന്‍സസ് തെന്നെ അധ്യാപകന്റെ കയ്യിലുണ്ടാവും. അടുത്ത വര്‍ഷം ചേരാനിരിക്കുന്ന കുട്ടികളുടെ എണ്ണം വരെ അവരുടെ പക്കല്‍ കിറുകൃത്യമായിരിക്കും. പിറക്കാനിരിക്കുന്ന ശിശുപോലും ലിസ്റ്റില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നില്ല. ഇംഗ്ലീഷ് മീഡിയങ്ങളില്‍ ചേര്‍ക്കാന്‍ സാമ്പത്തിക ശേഷിയുള്ളവരെ പറ്റിയും അല്ലാത്തവരെപറ്റിയുമുള്ള സമ്പൂര്‍ണ്ണവിവരപ്പട്ടികയും അവർക്ക് ഹൃദിസ്ഥം. അതേസമയം അവരുടെ സ്വന്തം കുട്ടികള്‍ നഗരമധ്യത്തിലെ ഏറ്റവും ഉയര്‍ന്ന ഇംഗ്ലീഷ് മീഡിയത്തില്‍ എല്ലാവിധ സുഖസൗകര്യങ്ങളുമായി പഠിച്ചുകൊണ്ടിരിക്കുകയായിരിക്കും. കരിക്കുലര്‍ ആക്റ്റീവിറ്റീസും എക്സ്ട്രാകരിക്കുലര്‍ ആക്റ്റീവിറ്റീസും എന്നപേരുകളില്‍ രാവിലെ മുതല്‍ പകലന്തിയോളം ക്ലാസുകള്‍. വീട്ടിലെത്തിയാല്‍ കമ്പ്യൂട്ടര്‍ ഗെയിമുകളും, പിന്നെ കാര്‍ടൂന്‍ ഫിലിമുകളും.

രാവിലെത്തന്നെ വയലുകളില്‍ കാളയുടെ കഴുത്തില്‍ കലപ്പയുംകെട്ടി വയല്‍ നിലങ്ങള്‍ ഉഴുതുകൊണ്ടിരിക്കുന്ന കര്‍ഷകനും, കാളകളെ അവരുടെ ജോലിയില്‍ തന്നെ ശ്രദ്ധപതിപ്പിക്കാന്‍ കര്‍ഷകനുണ്ടാക്കുന്ന പല തരം അപശബ്ദങ്ങളും, കര്‍ഷകന്റെ ഓരോ ചൂരലടിയിലും നിസ്സഹായതയുടെ ദൈന്യമുഖവുമായി പുളയുന്ന ഇരു കാളകളും, കാളകളെ അടിക്കുമ്പോള്‍ അതില്‍ പ്രതിഷേധിക്കുന്നു എന്ന തരത്തില്‍ കാളയുടെ ശരീരത്തിലിരുന്ന് കരയുന്ന കാക്കകളും, കാളയുടെ കുളമ്പും കലപ്പയുടെ കുത്തും കര്‍ഷകന്റെ ചവിട്ടുമേറ്റ് ചാവുന്ന പരല്‍ മീനുകളെ പിടിക്കാന്‍ ഒറ്റക്കാലനായി അഭിനയിക്കുന്ന കൊക്കുകളുംഉഴുത്തുല്‍സവം ആഘോഷിക്കാനെത്തുന്ന പെണ്ണുങ്ങളും, ഇത് കണ്ടാസ്വദിക്കുന്ന സ്കൂള്‍ മടിയന്മാരായ വള്ളിട്രൗസറിട്ട കൊച്ചു ബാലന്മാരും, സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന മട്ടില്‍ വയലിന്നു ചുറ്റും പലതരം ശബ്ദമുണ്ടാക്കി പറക്കുന്ന കാക്കയുള്‍പ്പെടുന്ന പക്ഷിക്കൂട്ടങ്ങളും ഹരം തന്നെയായിരുന്നു. കയ്യില്‍ കത്തിച്ചുവലിച്ചുകൊണ്ടിരിക്കുന്ന ചുരുട്ടും ട്രൗസര്‍ കാണത്തക്കവിധം മടക്കിയുടുത്ത വെള്ളമുണ്ടും തലയില്‍ കെട്ടിയ തോര്‍ത്തു മുണ്ടും നീയാരെടാ ഞാന്‍ താന്‍ മുതലാളി എന്ന മുഖഭാവത്തോടെ പേനകൊണ്ട് വരഞ്ഞത് പോലത്തെ മീശയുമുള്ള  വയല്‍ മുതലാളി കാലും നീട്ടിയിരുന്ന് കാളപ്പൂട്ടിന്ന് മേല്‍നോട്ടം വഹിക്കുകയായി.

ഇന്ന് നിലമുഴുതുന്ന കലപ്പയേന്തിയ കര്‍ഷകന്‍ പോലും തങ്ങളുടെ വയലേലകല്‍ ഉഴുത്തു മെഷീനുകള്‍ക്ക് വഴി മാറിക്കൊടുത്തിരിക്കുന്നു. ജനതാദള്‍ എന്ന കടത്തനാടന്‍ രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിയില്‍ മാത്രം പാര്‍ട്ടിയെ പോലെ തന്നെ പരിമിതപ്പെട്ടിരിക്കുന്നു കലപ്പയേന്തിയ കര്‍ഷകന്റെ ചിത്രമിന്ന്.  കലപ്പ മ്യൂസിയത്തിലുള്ള പുരാവസ്തു ശേഖരത്തിലെ ഒരംഗമായിട്ട് ചില്‍മേടകളിലായിരിക്കും സ്ഥാനം പിടിക്കുകകാളയുടെ കഴുത്തില്‍കെട്ടി കാളയെകൊണ്ട് വലിപ്പിച്ച് ഭൂമികിളച്ചു മറിക്കാന്‍ കര്‍ഷകനുപയോഗിച്ചിരുന്ന മരത്തിന്റെ ഉപകരണം എന്ന് പുത്തന്‍ തലമുറ ഇതിനെ കുറിച്ച് എഴുതിയും വായിച്ചും ഫോര്‍വേര്‍ഡ് ചെയ്തും ഷെയര്‍ ചെയ്തും പഠിക്കും.

വയലുകളിലെ കൊയ്തുകാലം ഒരുല്‍സവകാലമായിരുന്നു. കൊയ്തെടുക്കാന്‍ പാകത്തില്‍ നെല്ലുകല്‍ തിങ്ങിനിറഞ്ഞിരിക്കുന്നു ഓരോ കതിരുകളിലും. അരിവാളും മുറങ്ങളുമായി സ്ത്രീകള്‍ വയലുകളിലേക്കിറങ്ങുകയായി. അരിഞ്ഞെടുത്ത കറ്റകളില്‍ നിന്നും നെല്ലും പതിരും വേര്‍തിരിക്കുന്നു. പിന്നീട് നെല്ല് ഉരളിലിട്ട് ഇടിച്ച് മുറത്തിലിട്ട് പാറ്റി അരിയും ഉമിയും വേര്‍തിരിക്കലായി. ഇന്ന് കഞ്ഞിവെക്കാനുള്ള അരിക്ക് പോലും ഉത്തരേന്ത്യയെ ആശ്രയിക്കുമ്പോള്‍ അന്ന് കേരളം കുടിച്ചിരുന്നത് ആലപ്പുഴയിലെ കുട്ടനാട്ടെയും കേരളത്തിന്റെ സ്വന്തം നെല്ലറയായ പാലക്കാട്ടെയും വയലുകളില്‍ മുളപ്പിച്ച തനിനാടന്‍ നെല്ലുകുത്തരിയുടെ മലയാളത്തനിമയുള്ള സ്വാദിഷ്ടമായ കഞ്ഞിയായിരുന്നു. കൊയ്ത്ത് കഴിഞ്ഞയുടനെ നെല്‍ചെടിയുടെ തണ്ടുകല്‍ കൊണ്ട് പീപ്പിയെന്ന വിസില്‍ ഉണ്ടാക്കും. പിന്നീടങ്ങോട്ട് രണ്ടുമൂന്ന് മാസം കുട്ടികള്‍ക്കെന്നല്ല എല്ലാവര്‍ക്കും ഒരാഹ്ലാദകാലമാന്‍. വയല്‍പ്പാടങ്ങള്‍ കളികല്‍ക്കും വാര്‍ഷികങ്ങള്‍ക്കും ഉല്‍സവച്ചന്തകള്‍ക്കുമുള്ള വേദികളാവുന്നു. മോചന വിമോചന മാനവിക വികസന പുരോഗമന ജനകീയ നവോത്ഥാന ജനപക്ഷ എന്നീ (മുഖം മിനുക്കല്‍) യാത്രാഷോകളുടെ തുടക്ക-ഒടുക്ക സമ്മേളനങ്ങള്‍ക്കുമുള്ള വേദികളാവുന്നു. നാടന്‍ പി എല്ലുകളും പ്രീമിയര്‍ സെവന്‍സ് ഫുട്ബാള്‍ ലീഗുകളും ഇവിടെ കിക്കോഫാവുന്നു. കന്നുകാലിച്ചന്തകളും ഫ്ലവര്‍ ഷോകളും നാടകങ്ങളും ക്ലബ്ബ് വാര്‍ഷികങ്ങളും എക്സിബിഷനുകളും ഇവിടെ ഉല്‍സവാന്തരീക്ഷം തന്നെ സൃഷ്ടിക്കും. കടലവില്പനക്കാര്‍ക്കും ഐസ്ക്രീം വില്‍പ്പനക്കാര്‍ക്കും ബലൂന്‍ വില്പനക്കാര്‍ക്കും കൊയ്ത്തുകഴിഞ്ഞുള്ള കാലം അവരുടെ കൊയ്ത്തുകാലമായിരിക്കും. പകലന്തിയോളം അവരുടെ വില്പന പൊടിപൊടിക്കും.

വയലുകളില്‍ പരല്‍മീനുകളെ പിടിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഇന്നപ്രത്യക്ഷമായിരിക്കുന്നു. അവരൊക്കെയും വളർന്നു വലുതായി. മൂക്കൊലിപ്പിച്ച് വള്ളിട്രൗസറുമിട്ട് മീന്‍ മീന്‍പിടിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നതിനെ പറ്റി അവന്ന് ഓര്‍മ്മവരുന്നത് തന്നെ മനസ്സില്‍ ഒരു ചമ്മലുണ്ടാക്കുന്നു. അവരുടെ പിന്‍ഗാമികള്‍ക്ക് മീന്‍ പിടിക്കാനുള്ള സമയമില്ലാത്തതായിരിക്കാം കാരണം. ഓരോ സിക്സറിലും അടിപൊളി ഉല്ലാസങ്ങള്‍ സ്പോര്‍സര്‍ ചെയ്യുന്ന പി എല്‍ വെടിക്കെട്ടു പൂരങ്ങളും മറ്റ് ഏകദിന/ട്വന്റി മാമാങ്കങ്ങളും അവന്റെ സമയത്തെ വിലപ്പെട്ടതാക്കിത്തീര്ത്തുകളഞ്ഞിട്ടുണ്ട്. ഈറ്റ് ക്രിക്കറ്റ്, പ്ലേ ക്രിക്കറ്റ്, സ്ല്ലീപ്പ് ക്രിക്കറ്റ് എന്ന പരസ്യവാചകങ്ങള്‍ അവനെ ഈറ്റിംഗിലും പ്ലേയിംഗിലും സ്ലീപ്പിംഗിലും മാത്രം തളച്ചിട്ടുണ്ടാവണം. സച്ചിനെ ദൈവവും ക്രിക്കറ്റിനെ മതവുമാക്കിയുള്ള ജീവിതം അവനെന്നോ പരിശീലിച്ചുകഴിഞ്ഞു.  സ്കൂള്‍ വിട്ട് തിരിച്ച് വന്നാള്‍ സ്കൂളിള്‍ നിന്ന് കൊടുത്ത നൂറുകൂട്ടം ഹോം വര്‍ക്കുകള്‍ ചെയ്തു തീര്‍ക്കണം. അതിന്ന് ശേഷം ഫെയ്സ് ബുക്കിലും മറ്റും പല പോസ്റ്റുകളിടുകയും ചിലതിന്ന് തന്റെ വക കിടിലന്‍ കമന്റുകളടിക്കുകയും മറ്റു ചിലത് ഷെയര്‍ ചെയ്യുകയും വേണം. യൂട്യൂബിള്‍ നിന്നു കോമഡികളും കാര്‍ട്ടൂണുകളും കണ്ട് ആനന്ദിക്കണം. കമ്പ്യൂട്ടര്‍ ഗെയിമുകളും കാര്‍ട്ടൂന്‍ ഫിലിമുകളൂം കണ്ടു തീര്‍ക്കണം. പോരാഞ്ഞിട്ട് ഫോന് വിളിക്കാന്‍ വേണ്ടി രംഗത്തിറക്കിയ മൊബൈലുകല്‍ അതല്ലാത്ത എല്ലാത്തിലും വേണ്ടിയുപയോഗിക്കാനും താന്‍ തന്നെ വേണം. ബ്ലൂടൂത്തും ജി പി ആര്‍ എസ്സും വഴി എക്സ്ക്ലുസീവ് വിവരങ്ങള്‍ കൈമാറാന്‍ താനല്ലാതെ മറ്റാരുണ്ട് ?!!!  സമയം കൊല്ലികളായും നേരം പോക്ക് എന്‍ടര്‍ട്ടൈന്മെന്റ് ഉപകരണങ്ങളായും ഐപാഡും ഐപോഡും ഐഫോണുമൊക്കെ കുട്ടികളുടെ ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കുമനുസരിച്ച് വാങ്ങിക്കൊടുത്ത് പെയ്ഡ് (I paid) എന്ന് ഗര്‍വ്വോടെ രക്ഷിതാക്കന്മാര്‍ നിഗളിക്കുകയും അങ്ങനെ വാങ്ങിക്കൊടുക്കലാനു പിതൃപുത്ര സ്നേഹബന്ധത്തിന്റെ ഊഷ്മളത അളക്കാനുള്ള മാപിനികളായി പരിഗണിക്കപ്പെടുക എന്നുമുള്ള മിഥ്യാബോധത്തിലേക്കെത്തി കാര്യങ്ങള്‍.

യൂണിഫോം ധരിച്ചെത്തുന്ന പതിവൊന്നും അന്നു പ്രാബല്യത്തില്‍ ഉണ്ടായിരുന്നില്ല. ഏത് രീതിയിലുള്ള മാന്യമായ വസ്ത്രവും അന്ന് ധരിക്കാം. വർണ്ണനിറത്തിലുള്ള ലുങ്കിമുണ്ടുകള്‍ ധരിച്ചെത്തിയ യു പി ക്ല്ലാസുകളിലെ കുട്ടികളെ അന്ന് സ്കൂളുകളിള്‍ കണ്ടതായി ഓര്‍മ്മയുണ്ട്. ഇന്ന് ഏതെങ്കിലും കുട്ടികള്‍ ലുങ്കിയുടുത്ത് വീട്ടിന്റെ പുറത്തേക്കെങ്കിലും ഇറങ്ങുമോ. കുട്ടികള്‍ പോകട്ടെ വലിയവര്‍ പോലുമിറങ്ങുവോ? ലുങ്കിയുടുത്ത് പുറത്തിറങ്ങുന്നത് മാന്യതയല്ലെന്ന ധാരണയാണിതിന്ന് പിന്നില്‍. വെള്ള നിറത്തിലുള്ള മുണ്ടുകളും അന്ന് എല്‍ പി ക്ലാസിലെ വിദ്യാര്‍ഥികള്‍ ധരിച്ചിരുന്നു. വള്ളി ട്രൗസറാന് അന്ന് വ്യാപകം. പാന്റുകളാകട്ടെ വളരെ അപൂര്‍വ്വം. പെന്‍കുട്ടികള്‍ക്കാകട്ടെ പാവാടയും. ചൂരിദാറും മിഡിയുമായി പിന്നീട് രൂപപരിണാമം സംഭവിച്ച് ഒരേസമയം ആണിന്നും പെണിന്നും ധരിക്കാന്‍ പറ്റിയ പാന്റിലെത്തിയിരിക്കുന്നു ഇന്ന്. ആങ്ങളക്കും പെങ്ങള്‍ക്കും പാന്റുകള്‍ മാറി മാറി ഉപയോഗിക്കാന്‍ പറ്റിയതരത്തിലുള്ള ഒരു തരം യൂണിഫോമിറ്റി!! പാന്റില്‍ മാത്രമല്ല ഷര്‍ട്ടിന്റെ കാര്യത്തിലും അങ്ങിനെ തന്നെ. ഇന്ന് യൂണിഫോം നിര്‍ബന്ധമാക്കാത്ത സ്കൂളുകളില്ല.

ഒന്നാം ക്ലാസിലെ പുസ്തകത്തിലെ കടകട കടകട കാളവണ്ടിയെന്നു തുടങ്ങുന്ന പദ്യമിന്നും ഹൃദിസ്ഥമാന്‍. കൂറ്റന് കാളകളുടെ കുളമ്പുകള്‍ നിലത്തടിക്കുമ്പോള്‍ വരുന്ന കടകട ശബ്ദവും കാളവണ്ടിക്കാരന്റെ കയ്യിലുള്ള മീറ്റര്‍ കണക്കിന്ന് നീളമുള്ള വടിയും അന്ന് കന്‍മുമ്പില്‍ ജീവിക്കുന്ന സാക്ഷ്യങ്ങളായിരിന്നു. രാവിലെയമ്മ കുളിപ്പിക്കും പുസ്തകസഞ്ചിയെടുപ്പിക്കും എന്ന ഒന്നാം ക്ലാസ് ഈരടികളില്‍ പറഞ്ഞത്പോലെ അമ്മതന്നെയാന് കുളിപ്പിക്കുന്നതെങ്കിലും പുസ്തകസഞ്ചിയെടുപ്പിക്കാന്‍ അമ്മ വേണമെന്നില്ലാതായിരിക്കുന്നു. വീട്ടിന്റെ ഉമ്മറപ്പടിവരെയെങ്കിലും എത്തുന്ന സ്കൂള്‍ വാഹനങ്ങളും അതില്‍ കയറ്റിറക്കല്‍ നടത്തുന്ന ഡ്രൈവറോ കണ്ടക്ടറോ ആണിന്ന് പുസ്തകസഞ്ചിയെടുക്കാനുള്ളത്.  ചുരുക്കിപ്പറഞ്ഞാല്‍ അമ്മ ബാഗ് എടുപ്പിക്കേണ്ടതില്ല കുട്ടി ബാഗെടുക്കേണ്ടതുമില്ല. ഒരു തരം ടോട്ടല്‍ ഫ്രീ! പോരാഞ്ഞിട്ട് പുസ്തകസഞ്ചി കുട്ടികളെ കൊണ്ടെടുപ്പിക്കാന് കുട്ടികള്‍ക്കുണ്ടോ അത് വഹിക്കാനുള്ള ശക്തി. ബാഗിന്റെയും അതിലെ പുസ്തകങ്ങളുടെയും മൊത്തം ഭാരം കുട്ടിയുടെ ഭാരത്തിന്റെ ഏതാണ്ട് ഇരട്ടിയോളം വരും

പെന്‍കുട്ടികള്‍ പുസ്തകങ്ങള്‍ മാറോടണച്ചുപിടിച്ച് സ്ക്കൂളില്‍ പോകുന്നത് അന്ന് കണ്ടിട്ടുണ്ട്. ചെറിയകുഞ്ഞുങ്ങളെ താലോലിച്ചെടുക്കുന്നത് പോലെ തോന്നിച്ചിരുന്നു അത്. കുട്ടികരഞ്ഞാല്‍ അതിന്റെ സ്വന്തം പിതാവെടുത്ത് മാറോടണച്ചുപിടിക്കുന്നതിനേക്കാള്‍ കുഞ്ഞ് സമാശ്വാസം അനുഭവിച്ച് കരച്ചില്‍ നിര്‍ത്തുക നൊന്ത് പ്രസവിച്ച സ്വന്തം മാതാവ് മാറോടണച്ചു പിടിച്ച് താരാട്ടുപാടികൊടുക്കുമ്പോഴാണല്ലോ. മാതാവിന്റെ മാറിടത്തില്‍ കുട്ടിക്കുള്ള ശുദ്ധമുലപ്പാല്‍ ഭക്ഷണത്തിന്ന് പുറമെ തന്റെ പ്രശ്നങ്ങള്‍ക്കുള്ള സമാശ്വാസവും കുട്ടി കണ്ടെത്തുന്നു. പുസ്തകങ്ങളിലെ ഓരോ വരിയും ഓരോ വിവരമാന്‍. മാറോടണച്ചു പിടിക്കുന്നത് ഓരോ വരിയിലുമുള്ള ഓരോ വിവരത്തെയുമാന്. അന്ത്യപ്രവാചകന് പഠിപ്പിച്ചിരുന്നില്ലേ ഒരു കുട്ടിയുടെ ആദ്യത്തെ പാഠശാല മാതാവാണെന്ന്. അറിവാകുന്ന പുസ്തകക്കെട്ടുകളെ ഭാവിയിലെ മാതാവാകുന്ന പെന്കുട്ടി തന്റെ മാറോടച്ചുപിടിക്കുന്നു. മാതാവാകുന്ന പാഠശാല വിദ്യാർഥിയാകുന്ന തന്റെ അരുമസന്താനത്തെ മാറോടണച്ചുപിടിക്കുന്നു എന്ന് എന്ന് ചുരുക്കിപ്പറയാം. മാറോടണച്ച് പിടിച്ച്, സ്വന്തം കുഞ്ഞിന്ന് ചുരുങ്ങിയത് രണ്ട് വര്‍ഷവും പത്ത് ദിവസം നിര്‍ബന്ധമായും മുലയൂട്ടണം എന്ന് ദൈവം കല്‍പ്പിച്ചത് വെറുതെയല്ല.

ഇതിവിടെയൊന്നും അവസാനിക്കുന്നില്ല....




താങ്കളുടെ വിലപ്പെട്ട അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുതേ....